Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ തൊഴില്‍മേള സംഘടിപ്പിച്ചു
26/05/2023
കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ സംഘടിപ്പിച്ച ഉണര്‍വ് 2023 മെഗാ തൊഴില്‍ മേള തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന ഉണര്‍വ് 2023 മെഗാ തൊഴില്‍ മേള തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോന്‍, എസ് മനോജ്, കോളേജ് മാനേജര്‍ ഫാ. റെജു കണ്ണമ്പുഴ, പ്രിന്‍സിപ്പാള്‍ ഡോ. ജിംസണ്‍  ഡി പറമ്പില്‍, വിഎംഎ പ്രസിഡന്റ് പി.വേണു, സെക്രട്ടറി ജനറല്‍ എം രാജു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രാജേന്ദ്രപ്രസാദ്, വൈക്കം ഐസിഎം കമ്പ്യൂട്ടേഴ്‌സ് ഡയറക്ടര്‍ സോജന്‍ ജോസ്, കുടുംബശ്രീ കേരള നോളഡ്ജ് എക്കണോമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജി പ്രീത, റീജിയണല്‍ പ്രോഗാം മാനേജര്‍ നീതു സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.  
വൈക്കം ബ്ലോക്ക് പഞ്ചായത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ്, തലയോലപ്പറമ്പ് ഐസിഎം കംമ്പ്യൂട്ടേഴ്‌സ്, കുടുംബശ്രീ മിഷന്‍, കേരള നോളജ് എക്കോണമി മിഷന്‍, വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ (വിഎംഎ) എന്നിവര്‍ ചേര്‍ന്നാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. 2024 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 626 പേര്‍ പങ്കെടുക്കുകയും ചെയ്ത മേളയില്‍ അഭിമുഖത്തിലൂടെ 361 പേരെ തെരഞ്ഞെടുത്തു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖത്തിന് മുന്നോടിയായി പരിശീലനം നല്‍കിയിരുന്നു.