Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം ബസ് സ്റ്റാന്റില്‍ നഗരസഭ പൊതു ശൗചാലയം തുറന്നു
26/05/2023
ശുചിത്വമിഷന്റെയും വൈക്കം നഗരസഭയുടെയും നേതൃത്വത്തില്‍ ദളവാക്കുളം ബസ് സ്റ്റാന്റില്‍ നിര്‍മിച്ച പൊതു ശൗചാലയം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍പ്പെടുത്തി ശുചിത്വ മിഷന്റെയും, നഗരസഭയുടെയും നേതൃത്വത്തില്‍ ദളവാക്കുളം ബസ് സ്റ്റാന്‍ഡില്‍ നിര്‍മിച്ച പൊതു ശൗചാലയം ചെയര്‍പേഴ്സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. മുലയൂട്ടന്ന അമ്മമാര്‍ക്കും, വൃദ്ധജനങ്ങള്‍ക്കും, അംഗവൈകല്യം നേരിട്ടവര്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കിട്ടുണ്ട്. കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റ്, കച്ചേരിക്കവല, നഗരസഭ ഓഫീസ്, കിഴക്കേനട, എന്നിവിടങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിക്കും. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ലേഖാ ശ്രീകുമാര്‍, എസ് ഹരിദാസന്‍ നായര്‍, പ്രീതാ രാജേഷ്, സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, എസ്.ഇന്ദിരാദേവി, എബ്രഹാം പഴയകടവന്‍, ബി രാജശേഖരന്‍, കെ.ബി ഗിരിജകുമാരി, എം.കെ മഹേഷ്, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, ലേഖാ അശോകന്‍, ബിന്ദു ഷാജി, ഹെല്‍ത്ത് ഇന്‍സ്പകടര്‍ ബിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.