Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിട നിര്‍മാണ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
25/05/2023
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈക്കം താലൂക്ക് ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് വൈക്കം താലൂക്ക് ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി, പെന്‍ഷനും, ആനുകൂല്യങ്ങളും, കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റെ് കെ.പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, പി.ജി തൃഗുണസെന്‍, വി.എസ് പുഷ്‌കരന്‍, കെ വേണുഗോപാല്‍, പി.വി കുട്ടന്‍, ശശീന്ദ്രന്‍, സുശീലാ രാധകൃഷണന്‍, പി.എ വിജയന്‍, ടി ദീപേഷ്, കെ രമേശന്‍, മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.