Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യകൃഷിയില്‍ മികച്ച വിളവ്
25/05/2023
വൈക്കം നഗരസഭയും ഫിഷറീസ് വകുപ്പും മത്സ്യ ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ പൊതുജലാശയങ്ങളില്‍ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ രാധിക ശ്യാം നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭ പരിധിയിലെ ആറു പൊതുകുളങ്ങളില്‍ നടത്തിയ മത്സ്യകൃഷിയില്‍ മികച്ച വിളവ്. നഗരത്തിലെ പൂരക്കുളം, ചാലക്കുളം, പെരുമശേരിക്കുളം, അയ്യര്‍കുളം, കാളികുളം, മുകാംബികച്ചിറക്കുളം എന്നീ കുളങ്ങളില്‍ മത്സ്യ ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ കട്ല, രോഹു, സൈപ്രനസ്, ഗ്രാസ്‌കാര്‍പ്പ്, നാടന്‍ മത്സ്യങ്ങളായ അനാബസ്, വരാല്‍ എന്നിവയാണ് കൃഷി ചെയ്തത്. പൊതു ജനങ്ങളെ വിഷരഹിത മത്സ്യകൃഷിയില്‍ തല്‍പരരാക്കുന്നതിനാണ് നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായി പൊതു ജലാശയങ്ങളില്‍ മത്സ്യകൃഷി ആരംഭിച്ചത്. നഗരസഭ ചെയര്‍ പേഴ്‌സണ്‍ രാധികാ ശ്യാം വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എസ് ഹരിദാസന്‍ നായര്‍, എ.സി മണിയമ്മ, രേണുക രതീഷ്, അശോകന്‍ വെള്ളവേലി, പി.എസ് രാഹുല്‍, ഫിഷറീസ് കോ-ഓര്‍ഡിനേറ്റര്‍ എം ബീനാമോള്‍, അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ മിന്‍സി മാത്യു, മത്സ്യ ക്ലബ്ബ് അംഗങ്ങളായ സണ്ണി കട്ടപ്പുറം, മോഹനന്‍, രാജീവ്, ജോസഫ് മണലേഴത്ത് എന്നിവര്‍ പങ്കെടുത്തു.