Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ബാങ്ക് ജന്‍ സുരക്ഷ ക്യാമ്പയിന്‍ നടത്തി
25/05/2023
സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ ജനങ്ങളെ പങ്കാളികളാക്കാന്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് വൈക്കം ശാഖയുടെ സഹകരണത്തോടെ നടത്തിയ ജന്‍ സുരക്ഷ ക്യാമ്പയിന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ ജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തില്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് വൈക്കം മെയിന്‍ ബ്രാഞ്ച് ജന്‍ സുരക്ഷ ക്യാമ്പയിന്‍ നടത്തി. എല്ലാ വിഭാഗം ജനങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ബോട്ട് ജെട്ടി മൈതാനത്ത് നടന്ന ക്യാമ്പയിന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം. റെജി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അനുമോള്‍ പദ്ധതി വിശദീകരിച്ചു. ബ്രാഞ്ച് മാനേജര്‍ ഷാജി സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.