Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി
24/05/2023
വൈക്കം സബ് ആര്‍ടി ഓഫീസിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.

വൈക്കം: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനുമുമ്പ് സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ വൈക്കം സബ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. വൈക്കം ആര്‍ടിഒയുടെ കീഴില്‍ വരുന്ന 136 സ്‌കൂള്‍ ബസുകളുടെ പരിശോധനയാണ് തുടങ്ങിയത്. ഒന്നാം ഘട്ടത്തിലെ ബസുകളുടെ പരിശോധന വൈക്കം ആശ്രമം സ്‌കൂള്‍ മൈതാനത്ത് നടത്തി. 48 വാഹനങ്ങള്‍ പരിശോധിച്ച് ഫിറ്റ്നസ് വ്യക്തമാക്കുന്ന സ്റ്റിക്കര്‍കള്‍ പതിച്ചു നല്‍കി. ഗുരുതരമായ തകരാര്‍ കണ്ടെത്തിയ രണ്ടു വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. ജിപിഎസ് പോലുള്ള കാര്യങ്ങളില്‍ കൃത്യമായ കണക്ഷന്‍ നല്‍കാത്തതും ചെറിയ തകരാറുകള്‍ കണ്ടതുമായ വാഹനങ്ങള്‍ അതു പരിഹരിച്ചശേഷം രണ്ടാംഘട്ട പരിശോധന നടത്തുന്ന 27ന് ശനിയാഴ്ച ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി
സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ ബസ് വാഹനങ്ങളെയും ഉള്‍പ്പെടുത്തി വിദ്യാവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എല്ലാ വാഹനങ്ങളുടെയും കൃത്യമായ സ്ഥലവും സമയവും അറിയുന്നതിനായി എല്ലാ വാഹനങ്ങളിലെയും ജിപിഎസ് സംവിധാനം കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുന്‍പായി എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്റ്റിക്കര്‍ വാങ്ങി പതിപ്പിക്കണമെന്ന് ജോയിന്റ് ആര്‍ടിഒ നിഷ. കെ മാണി അറിച്ചു. പരിശോധനയില്‍ എംവിഐമാരായ പി.ജി കിഷോര്‍, ജയിന്‍ ടി ലൂക്കോസ്, അസി. എംവിഐമാരായ പി.വി വിവേകാനന്ദ്, എസ് രഞ്ജിത്ത്, കെ.പി പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍കരണവും നടത്തി.