Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് പഠനക്യാമ്പ് ആരംഭിച്ചു
24/05/2023
കാരിക്കോട് ശിവവിലാസം കരയോഗത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രേഷ്ഠമായ മൂല്യങ്ങള്‍ ആര്‍ജിച്ച് ധന്യമായ ജീവിതം നയിക്കാന്‍ പുതുതലമുറ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തണമെന്ന് വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്. കാരിക്കോട് 1936-ാം നമ്പര്‍ ശിവവിലാസം എന്‍എസ്എസ് കരയോഗത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് വൈജ്ഞാനികമായ അറിവ് ലഭിക്കുക എളുപ്പമാണെന്നും ഇത് കൊണ്ട് മാത്രം ജീവിത വിജയം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരയോഗം വൈസ് പ്രസിഡന്റ് കെ.ആര്‍ ദീപുകുമാര്‍ അധ്യക്ഷത വഹിച്ചു. ആധ്യാത്മിക പഠന ക്ലാസ്, പരിശീലന കളരി, സാംസ്‌കാരിക സദസ്, വിനോദ-വിജ്ഞാന യാത്ര എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വിജയകുമാര്‍, വൈക്കം രാമചന്ദ്രന്‍, സുധാംശു എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് ഒ.ടി രാമചന്ദ്രന്‍ നായര്‍, കരയോഗം സെക്രട്ടറി എന്‍.എന്‍ സുരേഷ് കുമാര്‍, അരുണ്‍കുമാര്‍, നിതീഷ്, സുധീഷ്, കലാ രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.