Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മനാടിനു കരുതലുമായി എ.കെ നായര്‍
24/05/2023
വ്യവസായ പ്രമുഖനായ എ.കെ നായര്‍ ജന്മനാടായ വെച്ചൂരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരരണ യോഗം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജന്മനാടിനോടുള്ള ഹൃദയബന്ധം കാത്തുസുക്ഷക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് വ്യവസായ പ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായ വെച്ചൂര്‍ സ്വദേശി അപ്പുക്കുട്ടന്‍ നായര്‍ എന്ന എ.കെ നായര്‍. വെച്ചൂരിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുകൂട്ടം വ്യക്തികളെ വിളിച്ചുക്കൂട്ടി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. തണ്ണീര്‍മുക്കം കെ.ടി.ഡി.സി കോണ്‍ഫറന്‍സ് ഹാളില്‍ എ.കെ നായര്‍ വിളിച്ചുക്കൂട്ടിയ യോഗത്തില്‍ വെച്ചൂര്‍ ഗ്രാമത്തിലെ നിരവധി പേര്‍ പങ്കെടുത്തു. പൊതുസമൂഹത്തിന്റെ കൂട്ടായ്മയില്‍ പുതിയ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കും. മുഖ്യരക്ഷാധികാരിയായ എ.കെ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യമാറ്റത്തിനു ഉതകുന്നതും ദുര്‍ബല വിഭാഗങ്ങള്‍ക്കും വൃദ്ധജനങ്ങള്‍ക്കും പ്രയോജനപ്രദമായ പദ്ധതി രൂപപ്പെടുത്താനാണ് ലക്ഷ്യമെന്ന് എ.കെ നായര്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു പ്രവര്‍ത്തനമേഖല സജീവമാക്കാന്‍ തീരുമാനിച്ചു. ട്രസ്റ്റിന്റെ ഭാരവാഹികളായി പി.എന്‍ ശിവന്‍കുട്ടി (പ്രസിഡന്റ്), വീണ (വൈസ് പ്രസിഡന്റ്) കോയ യൂസഫ് (സെക്രട്ടറി), ക്യാപ്റ്റന്‍ ഗോപിനാഥന്‍ (ജോയിന്റ് സെക്രട്ടറി), വാസുദേവ കൈമള്‍ (ട്രഷറര്‍) എന്നിവരെയും, മറ്റു ഭാരവാഹികളായി ജയല്‍ തീയ്യാപ്പറമ്പ്, അവിനാശ്, സുരേഷ് കൃഷ്ണന്‍, പി.ഡി അജയകുമാര്‍, എന്‍.വി ജോസഫ്, സോജി ജോര്‍ജ്, പങ്കജം രാമചന്ദ്രന്‍, ലീഗല്‍ അഡൈ്വസറായി  ഗോപാലകൃഷ്ണന്‍ എന്നിവരെയും തെരഞ്ഞെടുത്തു. സുനില്‍ വടയാറിന് ഏകോപനചുമതലയും നല്‍കി.