Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫ് സേവ് ഇന്‍ഡ്യാ മാര്‍ച്ച് ജില്ലയില്‍ പര്യടനം തുടങ്ങി
23/05/2023
'ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് നടത്തുന്ന സേവ് ഇന്‍ഡ്യാ മാര്‍ച്ചിന്റെ ജില്ലയിലെ പര്യടനം വൈക്കം ഇണ്ടംതുരുത്തി മനയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: 'ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ്. സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ നയിക്കുന്ന' സേവ് ഇന്‍ഡ്യാ മാര്‍ച്ച് തെക്കന്‍മേഖലാ കാല്‍നട ജാഥയ്ക്ക് വൈക്കത്ത് സ്വീകരണം നല്‍കി. ജില്ലയിലെ പര്യടനപരിപാടി ഇണ്ടംതുരുത്തിമനയില്‍ സിപിഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ടി.ടി ജിസ്‌മോന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, കെ അജിത്ത്, ഇ.എന്‍ ദാസപ്പന്‍, മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ്, പി.ആര്‍ ശരത് കുമാര്‍, സജീവ് ബി ഹരന്‍, ഡി രഞ്ജിത് കുമാര്‍, എസ് ബിജു, ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ എസ് വിനോദ് കുമാര്‍, ആര്‍.എസ് ജയന്‍, അഡ്വ. ഭവ്യ കണ്ണന്‍, ഡയറക്ടര്‍ ആര്‍ ജയന്‍, ഹരിമോന്‍, ജില്‍ജിത്ത്, മാത്യൂസ് ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.