Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാത്തരം യാഥാസ്ഥിതികതയെയും ചെറുക്കും: പുന്നല ശ്രീകുമാര്‍
23/05/2023
കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം വൈക്കം ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തെ തടയുന്ന എല്ലാത്തരം യാഥാസ്ഥിതികതയെയും ചെറുക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് 52-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം വൈക്കം ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവേചനങ്ങളിലൂടെ നിലനില്‍ക്കാമെന്ന് കരുതുന്നവര്‍ യാഥാസ്ഥിതികത്തിന്റെ പുനഃസ്ഥാപനത്തിന് ശ്രമിക്കുകയാണ്. സ്വകാര്യവല്‍കരണവും ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സാധ്യമായിട്ടും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കു ഗുണഭോക്താക്കള്‍ ആകാന്‍ അല്ലാതെ ഈ വികസനത്തില്‍ പങ്കാളികളാകാന്‍ കഴിയുന്നില്ല. രാഷ്ട്രീയത്തെ ജനാധിപത്യവല്‍ക്കരിച്ച രാജ്യത്ത് ജനാധ്യപത്യവല്‍ക്കരണത്തിന് വിധേയമാകാത്ത സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള പരിരക്ഷകള്‍ മാനദണ്ഡമാവുകയാണെന്നും പുന്നല ശ്രീകുമാര്‍ കൂട്ടിചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് എല്‍.രമേശന്‍ അധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി സാബു കാരിശ്ശേരി, അഡ്വ. എ സനീഷ് കുമാര്‍, പി.എ അജയഘോഷ്, പി.വി ബാബു, വി.ശ്രീധരന്‍, എന്‍ ബിജു, ഡോ. ആര്‍ വിജയകുമാര്‍, സി.കെ ഉത്തമന്‍, എ.പി ലാല്‍ കുമാര്‍, പി.എന്‍ സുരന്‍, സുജാ സതീഷ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ യൂണിയനില്‍ നിന്നായി 637 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.