Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ ജസ്റ്റിസ് ഫോറം സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു
22/05/2023
സോഷ്യല്‍ ജസ്റ്റിസ് ഫോറം വടയാര്‍ മാര്‍ സ്ലീബ സ്‌കൂളില്‍ നടത്തിയ 'ഹൃദയപൂര്‍വ്വം അമ്മയ്‌ക്കൊപ്പം' പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : മാതൃത്വം കളങ്കമില്ലാത്ത പ്രതിഭാസവും ത്യാഗത്തിന്റെ അളവുകോലുമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ്. വടയാര്‍ മാര്‍ സ്ലീബാ യു.പി സ്‌കൂള്‍ ഹാളില്‍ ഫോറം സംഘടിപ്പിച്ച  'ഹൃദയപൂര്‍വം അമ്മയ്‌ക്കൊപ്പം' സ്നേഹക്കൂട്ടായ്മ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അമ്മമാരെ ചടങ്ങില്‍ ആദരിച്ചു. പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഷാജിമോളും, കുഞ്ഞിളം കയ്യില്‍ സമ്മാനവിതരണം സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ കൂവേലിയും  ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച പിടിഎ അംഗങ്ങളെ താലൂക്ക് പ്രസിഡന്റ് യു ഐസക് ആദരിച്ചു. സേതുലക്ഷി അനില്‍കുമാര്‍, ഷീല ദിലീപ്, ടി.വൈ ജോയി, കെ.വി ഗ്ലാഡ്‌സണ്‍, ദിലീപ് തച്ചേരില്‍, ജി ബെന്നി, നിര്‍മല ഷാജി എന്നിവര്‍ പ്രസംഗിച്ചു.