Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു
22/05/2023
വൈക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന ലാപ് ടോപ്പുകളുടെ വിതരണപരിപാടി ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയിലെ 2022-2023 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍പെടുത്തി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു. സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന വിതരണപരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യം  ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ അയ്യപ്പന്‍, സിന്ധു സജീവന്‍, പ്രീതാ രാജേഷ്, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, എം.കെ മഹേഷ്, പി.ഡി ബിജിമോള്‍, എബ്രഹാം പഴയകടവന്‍, ഫിഷറീസ് ഉദ്യോഗസ്ഥരായ പ്രിയമോള്‍, മിന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.