Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മ മഹാസഭ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
21/05/2023
അഖില കേരള വിശ്വകര്‍മ മഹാസഭ വടയാര്‍ ശാഖയുടെ സംയുക്ത പൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: അഖില കേരള വിശ്വകര്‍മ മഹാസഭ 578-ാം നമ്പര്‍ വടയാര്‍ ശാഖയുടെ സംയുക്ത പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. വാര്‍ഷിക പൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.വൈ.എസ് സംസ്ഥാന സെക്രട്ടറി ബിമല്‍ കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. താലൂക്ക് യൂണിയന്‍ ട്രഷറർ എസ്.ശ്രീകുമാര്‍ ആദരിക്കല്‍ ചടങ്ങ് നടത്തി.
സെക്രട്ടറി എം.ടി ജയപ്രകാശന്‍, ട്രഷറര്‍ കെ.എസ് നിഷാന്ത്, മഹിളാ സംഘം പ്രസിഡന്റ് രാധാമണി ഗോപാലകൃഷ്ണന്‍, സെക്രട്ടറി ഉഷ പ്രസാദ്, ട്രഷറര്‍ ഇന്ദു ലേഖ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്), ജയപ്രകാശ് (സെക്രട്ടറി), നിഷാദ് (ട്രഷറര്‍), ബിജു (വൈസ് പ്രസിഡന്റ്), മോഹനന്‍ (ജോയിന്റ്‌ സെക്രട്ടറി), ശിവദാസന്‍ (യൂണിയന്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.