Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാര്‍ഥനാ മണ്ഡപം ഉദ്ഘാടനം ചെയ്തു
21/05/2023
എസ്എന്‍ഡിപി യോഗം 793-ാം നമ്പര്‍ വടക്കേ മൂത്തേടത്തുകാവ് ശാഖ നിര്‍മിച്ച പ്രാര്‍ഥനാമണ്ഡപം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: എസ്എന്‍ഡിപി യോഗം 793-ാം നമ്പര്‍ വടക്കേ മൂത്തേടത്തുകാവ് ശാഖ നിര്‍മിച്ച പ്രാര്‍ഥനാ മണ്ഡപം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് വാര്‍ഷിക പൊതുയോഗവും നടത്തി. വിവിധ സഹായ പദ്ധതികളും ആവിഷ്‌കരിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് അശോക് കുമാര്‍, സെക്രട്ടറി കെ.ആര്‍ രതീഷ്, വൈസ് പ്രസിഡന്റ് രവി വട്ടത്തറ, ഭാരവാഹികളായ മനോജ് ഉമാശേരിയില്‍, ഉത്തമന്‍ തൈത്തറ, അനിയപ്പന്‍ അപ്പക്കല്‍ച്ചിറ, ഉദയമ്മ അപ്പക്കല്‍, രാധാ അപ്പക്കല്‍ച്ചിറ എന്നിവര്‍ പ്രസംഗിച്ചു.