Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹം ദ്രാവിഡ മുന്നേറ്റത്തിനുള്ള ചരിത്ര പാഠം: പഴ അതിയമാന്‍
21/05/2023
വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച നവജനാധിപത്യ സമ്മേളനം ചരിത്രകാരന്‍ പഴ അതിയമാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യഗ്രഹം ദ്രാവിഡ മുന്നേറ്റത്തിനുള്ള ചരിത്ര പാഠമാണെന്ന് പ്രശസ്ത ചരിത്രകാരനും ഗവേഷകനുമായ പഴ അതിയമാന്‍. വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച നവജനാധിപത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയിത്തത്തിനെതിരെയുള്ള സമരം എന്നതിനപ്പുറം പെരിയാറും അകാലികളും പ്രാദേശികമായി വ്യത്യസ്ത മതവിഭാഗങ്ങളും പല സന്ദര്‍ഭങ്ങളിലായി അണി നിരന്ന പോരാട്ടമായിരുന്നു ഇത്. ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം സമരം പുതിയ മാനങ്ങള്‍ കൈവരിക്കുന്നതിന് മുമ്പും പോരാട്ടങ്ങള്‍ നടന്നിരുന്നു. ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ സമരത്തിന്റെ ചാലക ശക്തിയായിരുന്നു. പുതിയ കാലത്തെ ഇന്‍ഡ്യയില്‍ ദ്രാവിഡ മുന്നേറ്റത്തിന് വൈക്കം സത്യഗ്രഹ സ്മരണകള്‍ ഉപകരിക്കുമെന്നും പഴ അതിയമാന്‍ പറഞ്ഞു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡണ്ട് സി.കെ വിദ്യാസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. സണ്ണി എം കപിക്കാട്, കെ.കെ ബാബുരാജ്, അനന്ദു രാജ്, സുരേന്ദ്രന്‍ കരിപ്പുഴ, ഷെഹിന്‍ ഷിഹാബ്, ജ്യോതിവാസ് പറവൂര്‍, സണ്ണി മാത്യു, സുനില്‍ ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. സത്യഗ്രഹ സമര പോരാളി ആമചാടി തേവന്റെ കുടുംബാംഗങ്ങളെ സമ്മേളനത്തില്‍ ആദരിച്ചു.