Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാരിനെതിരെ എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
20/05/2023
സര്‍ക്കാരിനെ താക്കീത് ചെയ്ത് എന്‍ജിഒ അസോസിയേഷന്‍ വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം റോജന്‍ മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെ തക്കീത് ചെയ്തുകൊണ്ട് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം റോജന്‍ മാത്യു ഉദ്ഘാടനം ചെയ്തു. വൈക്കം ബ്രാഞ്ച് പ്രസിഡന്റ് അംമ്പിള്‍ പി.പ്രകാശ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ കുടിശ്ശികയായ ഡിഎ ലീവ് സറണ്ടര്‍, ശബള പരിഷ്‌കരണം ഉടനെ അനുവദിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ അസോസിയേഷന്‍ നേതാക്കളായ സുരേഷ് ബാബു, പി.ആര്‍ രാജീവ്, സജിനി ടി മാത്യു, വി.ആര്‍ ബിനോയ്, യദു പി അശോക്, കെ.കെ രാജേന്ദ്രന്‍, രമ്യ, എ.എം ജാഫര്‍, പ്രകാശ് വി കമ്മത്ത്, എ ബാബു, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.