Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധിയന്‍ പഠന ക്യാമ്പ് തുടങ്ങി
20/05/2023
ഗാന്ധിയന്‍ കളക്ടീവിന്റെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തുന്ന ദ്വിദിന സൗജന്യ പഠന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിയന്‍ കളക്ടീവിന്റെ നേതൃത്വത്തില്‍ 'കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു' എന്ന സന്ദേശവുമായി ദ്വിദിന സൗജന്യ ഗാന്ധിയന്‍ പഠന ക്യാമ്പ് തുടങ്ങി. വൈക്കം ലിസ്യൂസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആംഭിച്ച ക്യാമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭ കൗണ്‍സിലര്‍ ജെയ് ജോണ്‍ പേരയില്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ കളക്ടീവ് പ്രതിനിധി കെ.ജി ജഗദീശന്‍, ജോര്‍ജ്കുട്ടി കടപ്പാക്കല്‍, ഡോ. ബാബു ജോസഫ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി വി.എം മൈക്കിള്‍, തലയോലപ്പറമ്പ് ജവഹര്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ജി തങ്കമ്മ, ഗാന്ധി പീസ്  ജില്ലാ  പ്രതിനിധി മഹിളാ മണി എന്നിവര്‍ പ്രസംഗിച്ചു.