Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലറ പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി
20/05/2023
കല്ലറ പഞ്ചായത്തിലെ മുണ്ടാറില്‍ ആരംഭിച്ച കേരള സ്റ്റോറിന്റെ ഉദ്ഘാടനം സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ 207-ാം നമ്പര്‍ റേഷന്‍ കടയില്‍ കേരള സ്റ്റോറിന്റെ പ്ര വര്‍ത്തനത്തിന് തുടക്കം കുറിച്ചു. സി.കെ ആശ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ 5 താലൂക്കുകളിലും ഒരു കടകള്‍ വീതമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. രണ്ടു കിലോമീറ്റര്‍ ചുറ റളവില്‍ ലാഭം മാര്‍ക്കറ്റുകളൊ, അക്ഷയ സെന്ററുകളൊ ബാങ്കുകളൊ ഇല്ലാത്ത ഭാഗം തെരഞ്ഞെടുത്താണ് കെ സ്റ്റോറുകള്‍ തുടങ്ങിയിരിക്കുന്നത്.
പൊതുവിതരണ സംവിധാനം കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ പറ്റുന്നവിധം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-സ്റ്റോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സ്റ്റോര്‍. മില്‍മ ഉത്പന്നങ്ങള്‍, പാചക വാതക വിതരണം, ശബരി ഉത്പന്നങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ തുടക്കത്തില്‍ ലഭ്യമാകും. ജനോപകാരപ്രദമായ മറ്റുസേവനങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോര്‍ വഴി ലഭ്യമാകും.
ഉദ്ഘാടന ചടങ്ങില്‍ കല്ലറ പഞ്ചായത്ത് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.കെ ശശികുമാര്‍, വൈക്കം താലൂക്ക് സപ്ലൈ ഓഫീസര്‍ ടി അജി. ജീവനക്കാരായ, സി.കെ ശാലിനി, അരുണ്‍, സുനില്‍രാജ്, ആന്റണി, ശാലിനി, സിന്ധു സുരേഷ്, ബിസി, റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് പി നായര്‍, താലൂക്ക് പ്രസിഡന്റ് ഐ ജോര്‍ജ്കുട്ടി, സെക്രട്ടറി കെ.ഡി. വിജയന്‍, എം ജയപ്രകാശ്, സുകുമാരന്‍ നായര്‍, ഷീജ, ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.