Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല ഓംകാരശ്വേരം ക്ഷേത്രം പഠനോത്സവം നടത്തി
20/05/2023
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനോത്സവം ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ദേവസ്വത്തിന്റെയും എസ്.എന്‍.ഡി.പി യോഗം 117-ാം നമ്പര്‍ ശാഖയിലെ 809-ാം നമ്പര്‍ വനിതാ സംഘത്തിന്റെയും നേതൃത്വത്തില്‍ യുവതലമുറയ്ക്കായി പഠനക്യാമ്പ് നടത്തി. ഓംകാരേശ്വരം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ആചാര്യ തങ്കമ്മ മോഹന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് പ്രസന്ന ഇടശ്ശേരി, ദേവസ്വം വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, ശാഖ പ്രസിഡന്റ് സാജു കോപ്പുഴ, സെക്രട്ടറി സി.എസ് ആശ, സിനി ചിറ്റയില്‍, നിഷാ കരിവേലിത്തറ എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് ഓഫീസര്‍ എ.എസ് ദീപേഷ് ബോധവല്‍കരണ ക്ലാസ് എടുത്തു. ശാരദാമഠം സ്‌കൂള്‍ അധ്യാപിക മനീജ പഠന ക്ലാസ് നയിച്ചു.