Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്താഹയജ്ഞം: രുഗ്മിണി സ്വയംവരഘോഷയാത്ര ഭക്തിനിര്‍ഭരം
19/05/2023
കൊതവറ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര.

വൈക്കം: തലയാഴം കൊതവറ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണി സ്വയംവരഘോഷയാത്ര ഭക്തിസാന്ദ്രമായി. ശ്രീ കുരുംബ മഹിളസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്ര വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും, മുത്തുകുടകളുടെയും അകമ്പടിയോടെയാണ് യഞ്ജവേദിയിലേക്ക് പുറപ്പെട്ടത്. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ പുന്നപ്ര കൃഷ്ണറാം, മേല്‍ശാന്തി ടി.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീ കുരുംബ അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വയംവര സദ്യയും ഉണ്ടായിരുന്നു. വൈകിട്ട് സര്‍വൈശ്യര്യപൂജയും നടത്തി. പ്രസിഡന്റ് കെ.എസ് സുരേഷ്, സെക്രട്ടറി എന്‍.കെ ലാലപ്പന്‍, മാനേജര്‍ രഞ്ജിത്ത് മോഹന്‍, കമ്മിറ്റി അംഗങ്ങളായ സുബ്രഹ്‌മണ്യന്‍, കെ.വി പ്രകാശന്‍, ശശീന്ദ്രന്‍, ശ്രീകാന്തന്‍, കെ.സി പ്രദീപ്കുമാര്‍, മഹിള സമാജം പ്രസിഡന്റ് ശ്രീദേവി ലക്ഷ്മണന്‍, സെക്രട്ടറി അര്‍ച്ചന തിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.