Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴക്കാലപൂര്‍വ ശൂചീകരണം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബോധവല്‍കരണം നടത്തി
19/05/2023
തലയാഴം പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോധവല്‍കരണ പരിപാടി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി നടപ്പാക്കുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ്  തൊഴിലാളികള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. ഉള്‍നാടന്‍ തോടുകളിലെ ശുചീകരണം, നീരൊഴുക്ക്, മാലിന്യ നിര്‍മാര്‍ജനം എന്നീ ജോലികളാണ് നടത്തുന്നത്. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. എഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സല, ഉല്ലല എസ്ബിഐ ബാങ്ക് മാനേജര്‍ യു.ബി സ്മിത, ജനറല്‍ മാനേജര്‍ ഹരിഹര സുബ്രഹ്മണ്യന്‍, മേറ്റര്‍മാരായ പ്രീതി ഗിരീഷ്, സുലോചന വട്ടത്തറ, ഷീബ രാജു, ഷീല ആനന്ദ്, ജോളി മിനിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിസ്മാര്‍ട്ട് അബാക്കസ് സംസ്ഥാനതല പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പി.ജി അനഘയെ യോഗത്തില്‍ ആദരിച്ചു.