Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുപക്ഷ മഹിളാ സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ നാളെ
29/04/2016

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ മഹിളാ സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം നാലിന് ചേരും. കച്ചേരിക്കവലയ്ക്ക് സമീപമുള്ള ഐശ്വര്യ ഗ്രൗണ്ടില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ മഹിളാസംഘം മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്പമണി അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ (എം) കേന്ദ്ര കമ്മററി അംഗം എം.സി.ജോസഫൈന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തം മുഖ്യപ്രഭാഷണം നടത്തും. നാഷണലിസ്റ്റ് മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബീന ജോബി, പി.കെ.മേദിനി, സി.ജി.സേതുലക്ഷ്മി, എം.വൈ.ജയകുമാരി, ലീനമ്മ ഉദയകുമാര്‍, കെ.ബി.രമ, കവിത റജി, സരസമ്മ വിജയന്‍ എന്നിവര്‍ പ്രസംഗിക്കും.