Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുരളിയുടെ സത്യസന്ധതയ്ക്ക് നഗരസഭയുടെ ആദരവ്
19/05/2023
സേവനത്തിനിടെ കളഞ്ഞ് കിട്ടിയ വിലപ്പിടിപ്പുള്ള പല സാധനങ്ങളും നഗരസഭയ്ക്ക് കൈമാറി ഉടമകളെ കണ്ടെത്തി നല്‍കിയ നഗരസഭ ജീവനക്കാരന്‍ സി മുരളീധരനെ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം പൊന്നാട അണിയിച്ച് ആദരിക്കുന്നു.
 
വൈക്കം: നഗരസഭ പാര്‍ക്കിന്റെ സൂക്ഷിപ്പുകാരനും കണ്ടിജന്‍സി ജീവനക്കാരനുമായ വൈക്കം അയ്യരുകുളങ്ങര കളത്തില്‍ സി മുരളീധരന്റെ സത്യസന്ധമായ സേവനത്തെ നഗരസഭ കൗണ്‍സില്‍ യോഗം ആദരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വിവിധ സന്ദര്‍ഭങ്ങളിലായി കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, പെഴ്‌സുകള്‍, വിലപ്പെട്ട കുടുംബരേഖകള്‍ എന്നിവ നഗരസഭ അധികൃതരെ ഏല്‍പ്പിക്കുകയും ഉടമകളെ അന്വോഷിച്ച് കണ്ടെത്തി കൈമാറുകയും ചെയ്ത മുരളീധരന്റെ സാമൂഹ്യ പ്രതിബദ്ധതയെയും സത്യസന്ധതയെയും നഗരസഭ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം മുരളീധരനെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ രേണുക രതീഷ്, സിന്ധു സജീവന്‍, പ്രീതാ രാജേഷ്, ബി രാജശേഖരന്‍, അശോകന്‍ വെള്ളാവേലില്‍, എം.കെ മഹേഷ്, ബിന്ദു ഷാജി, കെ.ഡി ബിജിമോള്‍, എബ്രഹാം പഴയകടവന്‍ എന്നിവര്‍ പ്രസംഗിച്ചു.