Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു
17/05/2023
ചെമ്മനത്തുകര സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും എസ്.എന്‍.ഡി.പി യോഗം ശാഖ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള സഹോദരന്‍ അയ്യപ്പന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും ശാഖ പ്രസിഡന്റ് വി.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് ചെയര്‍മാന്‍ പി.കെ സതീശന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശോഭന ഗോപിനാഥന്‍, കെ.പി ഉത്തമന്‍, ശാഖാ സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, ശാഖാ വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, യൂണിയന്‍ കൗണ്‍സിലര്‍ മധു പുത്തന്‍തറ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സരീഷ് പൂത്രേഴത്ത്, വനിതാസംഘം പ്രസിഡന്റ് പ്രസീന ഷൈജു, സൗമ്യ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. അന്നദാനവും കലാമത്സരങ്ങളും ഉണ്ടായിരുന്നു.
എസ്എന്‍ഡിപി യോഗം ഉല്ലല ശാഖയുടെ കീഴിലുള്ള ആര്‍.ശങ്കര്‍ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ചെയര്‍മാന്‍ ബിബീഷ് ബാബു, കണ്‍വീനര്‍ അര്‍ച്ചന പ്രശാന്ത്, സി.എസ് ആഷ, വനിതാ സംഘം പ്രസിഡന്റ് പ്രസന്ന, അനില്‍ കുമാര്‍, കുടുംബയൂണിറ്റ് ചെയര്‍പേഴ്സണ്‍ ഗിരിജ, ജോയിന്റ് കണ്‍വീനര്‍ അജിത എന്നിവര്‍ പ്രസംഗിച്ചു. എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. അനുശ്രീ കൊച്ചുമോനെ ആദരിച്ചു. 'ഗുരുവിന്റെ സത്യദര്‍ശനം' വിഷയത്തെ കുറിച്ച് ദിനു സന്തോഷ് അമയന്നൂര്‍ പ്രഭാഷണം നടത്തി.