Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വീസ് പെന്‍ഷന്‍കാര്‍ മെയ്‌ 31ന് കലക്ടറേറ്റിന് മുന്നില്‍ ഉപവസിക്കും
16/05/2023
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ വനിതാ ഏകദിന ക്യാമ്പ് സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍വീസ് പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കാനുള്ള കുടിശികയായ 15 ശതമാനം ക്ഷാമാശ്വസം, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങള്‍ അകാരണമായി തടഞ്ഞുവച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മെയ്‌ 31ന് എല്ലാ കലക്ടറേറ്റുകള്‍ക്കു മുന്നിലും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുമെന്ന് സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരുക്കള്‍. ജില്ലാ വനിതാ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വനിത ഫാറം പ്രസിഡന്റ് ലീലാമ്മ ജിമ്മി അധ്യക്ഷ വഹിച്ചു. കെ.ടി പ്രകാശന്‍, പി.കെ മണിലാല്‍, പി.ജെ ആന്റണി, ഇ.എന്‍ ഹര്‍ഷകുമാര്‍, എം.കെ ശ്രീരാമചന്ദ്രന്‍, ഗംഗാദേവി, സരസ്വതിയമ്മ, സുജാത രമണന്‍, പി.വി സുരേന്ദ്രന്‍, കാളികാവ് ശശികുമാര്‍, സിറിയക് ഐസക് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ബാബു രാജേന്ദ്രന്‍, ഡോ. ഷാരോണ്‍ രാജ് ഏലിയാസ്, വനിതാ ഫാറം സംസ്ഥാന പ്രസിഡന്റ് നസീം ബീവി എന്നിവര്‍ ക്ലാസെടുത്തു.