Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹിക പുരോഗതിയില്‍ സാഹിത്യസൃഷ്ടികളുടെ സംഭാവന അതുല്യം: വയലാര്‍ ശരത്
16/05/2023
കേരള സാഹിത്യ സമാജത്തിന്റെയും ശ്രീമഹാദേവ കോളേജിന്റെയും നേതൃത്വത്തില്‍ നടത്തിയ സാഹിത്യ സെമിനാര്‍ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മനുഷ്യനന്മക്കും, സാമൂഹിക പരിവര്‍ത്തനത്തിനും സാഹിത്യ സൃഷ്ടികളും, സാഹിത്യ പ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ. കേരള സാഹിത്യ സമാജത്തിന്റെയും, ശ്രീ മഹാദേവ കോളേജിന്റേയും നേതൃത്വത്തില്‍ നടന്ന സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ കമ്മീഷന്‍ അംഗം വൈക്കം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ സമാജം സംസ്ഥാന സെക്രട്ടറി പി സോമന്‍ പിള്ള എഴുതിയ 'നീര്‍കുമിളകള്‍' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ രാമഭദ്രന്‍ തമ്പുരാന്‍ നിര്‍വഹിച്ചു. എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ഡി.ബി. ബിനു, വയനാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ബിന്ദു രാമചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.ജി. രവീന്ദ്രന്‍, എഴുത്തുകാരനും പരിശീലകനുമായ പ്രീത് ഭാസ്‌കര്‍, മഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍, അരവിന്ദന്‍ കെ.എസ് മംഗലം, പി. സോമന്‍ പിള്ള, ബി മാധുരി ദേവി, സൗമ്യ എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു.