Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.എന്‍ സ്മാരകം പുനര്‍നിര്‍മാണ ഫണ്ട് ഏറ്റുവാങ്ങി
16/05/2023
സിപിഐ വൈക്കം മണ്ഡലം ജനറല്‍ബോഡി യോഗവും എം.എന്‍ സ്മാരക പുനര്‍നിര്‍മാണ ഫണ്ട് ഏറ്റുവാങ്ങലും ദേശീയ എക്‌സി. അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എം.എന്‍ ഗോവിന്ദന്‍ നായരുടെ നാമധേയത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുതെന്ന് സിപിഐ ദേശീയ എക്‌സി. അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ വൈക്കം മണ്ഡലത്തില്‍ പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ച എം.എന്‍ സ്മാരകം പുനര്‍നിര്‍മാണ ഫണ്ട് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ഇ.എന്‍ ദാസപ്പന്‍, കെ അജിത്ത്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.സി ജോസഫ്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, പി.എസ് പുഷ്‌കരന്‍, സി.കെ ആശ എംഎല്‍എ, ലീനമ്മ ഉദയകുമാര്‍, കെ. രഞ്ജിത്ത് കുമാര്‍, ഇ.എന്‍ ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ തലയോലപ്പറമ്പ് മണ്ഡലം ജനറല്‍ബോഡി യോഗവും എം.എന്‍ സ്മാരകം പുനര്‍നിര്‍മാണ ഫണ്ട് ഏറ്റുവാങ്ങലും ദേശീയ എക്‌സി. അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം പി.എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, എക്‌സി. അംഗം ടി.എന്‍ രമേശന്‍, മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.