Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
15/05/2023
കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.ആര്‍ ജയരാജ് നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ സപ്താഹയജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം മാടപ്പള്ളി ശ്രീകൃഷണസ്വാമി ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വം യജ്ഞവേദിയില്‍ കൊണ്ടുവന്നു. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.ആര്‍ ജയരാജ് യജ്ഞത്തിന്റെ ദീപപ്രകാശനം നിര്‍വഹിച്ചു. വിജയലക്ഷ്മി വിജയകുമാര്‍ വിഗ്രഹസമര്‍പ്പണം നടത്തി. ശ്രീനന്ദ്, അഭിനന്ദ് ഗ്രന്ഥസമര്‍പ്പണവും, ദേവസ്വം പ്രസിഡന്റ് കെ.എസ് സുരേഷ് നിറപറ സമര്‍പ്പണവും, ദേവസ്വം മാനേജര്‍ എന്‍.രാജന്‍ നാണയപറ സമര്‍പ്പണവും, അരുണ്‍ അരവിന്ദാക്ഷന്‍ കലവറ നിറയ്ക്കലും നടത്തി. യജ്ഞാചാര്യന്‍ പുന്നപ്ര കൃഷ്ണറാം മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി കാശാംങ്കോടത്ത് സുരേശന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.എന്‍ രാധകൃഷ്ണന്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. വിവിധ ദിവസങ്ങളില്‍ ഭാഗവതപാരായണം, അന്നദാനം, പ്രഭാഷണം, ഗണപതിഹോമം, ഉണ്ണിഊട്ട്, ലളിതസഹസ്രനാമം, കാര്‍ത്യായനീപൂജ, ഗോവര്‍ധനപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, രുഗ്മിണീസ്വയംവര ഘോഷയാത്ര, രുഗ്മിണീസ്വയംവരം, സ്വയംവരസദ്യ, സര്‍വൈശ്വര്യപൂജ, നാരായണസദ്യ, അവഭൃഥസ്‌നാന ഘോഷയാത്ര, ആറാട്ട് എന്നിവ നടക്കും. ദേവസ്വം പ്രസിഡന്റ് കെ.എസ് സുരേഷ്, സെക്രട്ടറി എന്‍.കെ ലാലപ്പന്‍, മാനേജര്‍ രഞ്ജിത്ത് മോഹന്‍, സുബ്രഹ്‌മണ്യന്‍, കെ.വി പ്രകാശന്‍, ശശീന്ദ്രന്‍, ശ്രീകാന്ത്, കെ.സി പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.