തുറുവേലിക്കുന്ന് ക്ഷേത്രത്തില്‍ ചുറ്റമ്പല നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തി
15/05/2023
തുറുവേലിക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.
വൈക്കം: എസ്എന്‍ഡിപി യോഗം 127-ാം നമ്പര്‍ പടിഞ്ഞാറേക്കര ശാഖയുടെ കീഴിലുള്ള തുറുവേലിക്കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം നിര്‍മാണത്തിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. രണ്ടരക്കോടി രൂപ ചിലവിലാണ് ക്ഷേത്രവും ചുറ്റമ്പലവും നിര്‍മിക്കുന്നത്. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ ആനന്തരാജന്, സെക്രട്ടറി കെ.ജി രാമചന്ദ്രന്, മേല്‍ശാന്തി സിബിന് ശാന്തി, വൈസ് പ്രസിഡന്റ് വി.എന്‍ റെജിമോന്, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ രാധാകൃഷ്ണന്, യൂണിയന് കൗണ്‍സിലര്‍ ടി.എസ് സെന്‍, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു എന്നിവര്‍ പങ്കെടുത്തു.