Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും നടത്തി
14/05/2023
എസ്എന്‍ഡിപി യോഗം മറവന്‍തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍ നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും നടത്തി. ശ്രീബാല മുരുകാ പ്രാര്‍ഥനാലയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി ജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യോഗം കൗണ്‍സിലര്‍ പി.ടി മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, ശാഖാ സെക്രട്ടറി എം.ആര്‍.രതീഷ്, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, എം.സി സുനില്‍കുമാര്‍, ടി പ്രസാദ്, ഐഷാ മോഹന്‍, അമ്പിളി ദേവി, പി സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടത്തി.
എസ്എന്‍ഡിപി യോഗം മറവന്‍തുരുത്ത് ശാഖയുടെ നേതൃത്വത്തില്‍ ഗുരുദേവ പ്രതിഷ്ഠയുടെ വാര്‍ഷിക ആഘോഷവും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും നടത്തി. ചടങ്ങിന്റെ ഭാഗമായി നടന്ന ഘോഷയാത്ര പഞ്ഞിപ്പാലം ജങ്ഷനില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എന്‍.സി അശോകന്‍, സെക്രട്ടറി സുഗുണന്‍, സന്ധ്യ സുദര്‍ശന്‍, ഗീത മുരളി, എം.ആര്‍ ലെനിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉല്ലല കുമാരനാശാന്‍ മെമ്മോറിയല്‍ പുഞ്ചായില്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ രാജു നടവത്തേഴത്ത്, കണ്‍വീനര്‍ അനുപമ നടുവത്തേഴത്ത്, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, സി.എസ് ആശ, സിനി ചിറ്റയില്‍, ആശ പ്രദീപ്, അനിത നികര്‍ത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.