Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഇന്നലെ ടി.വി.പുരം പഞ്ചായത്തില്‍ പര്യടനം നടത്തി.
28/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശ ടി.വി.പുരം പഞ്ചായത്തില്‍ കാല്‍നടയായി സഞ്ചരിച്ച് വോട്ടര്‍മാരെ കാണുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഇന്നലെ ടി.വി.പുരം പഞ്ചായത്തില്‍ പര്യടനം നടത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച് വോട്ടര്‍മാരെ കാണുന്ന പര്യടനമാണ് ഇപ്പോള്‍ നടത്തി വരുന്നത്. മഴുവഞ്ചേരിയില്‍ നിന്നും ആരംഭിച്ച് കടമ്പ്ര, ചെറുപറമ്പ്, ടി.വി.പുരം കവല, മാങ്കാവ്, കൈതവളപ്പ്, പറക്കാട്ട്കുളം, വെട്ടുചിറ, പഴുതുപള്ളി, മറ്റപ്പള്ളി, മണ്ണത്താനം, പള്ളിവാതുക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പള്ളി ലക്ഷം വീട്ടില്‍ സമാപിച്ചു. സ്ഥാനാര്‍ത്ഥി സി.കെ.ആശയോടൊപ്പം ടി.വി.പുരം പഞ്ചായത്തിലെ എല്‍.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും ബഹുജന സംഘടനാ നേതാക്കളും ഉണ്ടായിരുന്നു. ഇന്ന് സി.കെ.ആശ ഉദയനാപുരത്തും നാളെ തലയോലപ്പറമ്പിലും 30ന് വൈക്കം ടൗണിലും പര്യടനം നടത്തും.