Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബയൂണിറ്റ് വാര്‍ഷികവും സംഗമവും നടത്തി
14/05/2023
എസ്എന്‍ഡിപി യോഗം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 111-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവും കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പന്‍, ചെയര്‍മാന്‍ ജി.രമേശന്‍, കണ്‍വീനര്‍ ഉദയകുമാരി, ശാഖാ വൈസ് പ്രസിഡന്റ് ലൈല ബാലകൃഷ്ണന്‍, അനില്‍ സച്ചിത്, ടി.അനില്‍കുമാര്‍, എസ്.ബിജു, കെ.ചന്ദ്രന്‍, എന്‍.അനില്‍കുമാര്‍, കെ.അനിലാത്മജന്‍, ഗൗരീനന്ദന പ്രദീഷ്, മായ അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസാദഊട്ടും നടത്തി.