Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി
13/05/2023
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുസമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തലയോലപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്വത്വത്തില്‍ തലയോലപ്പറമ്പ് ടൗണില്‍ പ്രകടനവും, പൊതുസമ്മേളനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി ജെയിംസ് അധ്യക്ഷത വഹിച്ചു. എം.അനില്‍കുമാര്‍, കെ.ഡി ദേവരാജന്‍, പി.വി സുരേന്ദ്രന്‍, കെ.കെ രാജു, വിജയമ്മ ബാബു, കെ.സുരേഷ്, എം.ജെ ജോര്‍ജ്, ജോണ്‍ തറപ്പേല്‍, പ്രമോദ് സുഗുണന്‍, എന്‍.വിജയമോഹനന്‍, ജോസ് വേലിക്കകം, കെ.എസ് ഉണ്ണികൃഷണന്‍, അനിതാ സുഭാഷ്, എം.എ നിസാര്‍, പി.കെ ചന്ദ്രിക, അജിത്ത്, ജോണ്‍സണ്‍, പി.എന്‍ പൊന്നപ്പന്‍, തമലന്‍, സി.കെ സണ്ണി, ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കടുത്തു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്ര വാക്യവുമായി വന്ന ബിജെപിയെ തൂത്തെറിഞ്ഞ കര്‍ണാടകത്തിലെ സമ്മദിദായകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് വെള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദ പ്രകടനവും പൊതുസമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. വി.എം ജോണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പോള്‍ സെബാസ്റ്റ്യന്‍, വേണുഗോപാല്‍ പാലക്കാട്ട്, വി.സി ജോഷി, സിജി ബിനു, കെ.കെ രാജു, ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ രവി, കെ.പി മണിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ലീല ചെറുകുഴി, ഇ.വി ജോര്‍ജ്, എന്‍.ഒ തമ്പി, സുധാകരന്‍, ബേബിച്ചന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.