Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കാന്‍ 'ഒപ്പം' പദ്ധതി
13/05/2023
കിടപ്പു രോഗികളും, അവശത അനുഭവിക്കുന്നവരുമായവര്‍ക്ക് റേഷന്‍ വിഹിതം ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ വീട്ടിലെത്തിക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് വൈക്കത്ത് സി.കെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ 'അതിദാരിദ്ര്യ നിര്‍മാര്‍ജനം' പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത കിടപ്പു രോഗികളും, അവശത അനുഭവിക്കുന്നവരുമായവര്‍ക്ക് റേഷന്‍ വിഹിതം അവരുടെ വീടുകളില്‍ എത്തിക്കാന്‍ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ നടത്തുന്ന 'ഒപ്പം' പദ്ധതിയ്ക്ക് വൈക്കത്ത് തുടക്കമായി. താലൂക്ക്തല ഉദ്ഘാടനം മൂന്നാം നമ്പര്‍ റേഷന്‍ കടയില്‍ സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി അജി, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ സി.കെ ശാലിനി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ആദ്യവിതരണം അയ്യര്‍കുളങ്ങര പട്ടംപറമ്പില്‍ ഭാരതിയ്ക്ക് ഓട്ടോ തൊഴിലാളി താഷിം സ്വന്തം ഓട്ടോയില്‍ വീട്ടില്‍ എത്തിച്ചു കൊടുത്തു.