Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുണ്ഡരീകപുരം ക്ഷേത്രത്തില്‍ ഉത്സവം: ബ്രഹ്‌മകലശ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
12/05/2023
തലയോലപ്പറമ്പ് മിഠായിക്കുന്നം പുണ്ഡരീകപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച്ച രാവിലെ തന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ബ്രഹ്‌മകലശം എഴുന്നള്ളിപ്പ്.

തലയോലപ്പറമ്പ്: മിഠായിക്കുന്നം പുണ്ഡരീകപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം വിവിധ ചടങ്ങുകളോടെ നടത്തി. വെള്ളിയാഴ്ച്ച രാവിലെ തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരന്‍ നമ്പൂതിരി, മനയത്താറ്റുമന പ്രകാശന്‍ നമ്പൂതിരി, അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്‌മകലശപൂജയും കലശ എഴുന്നള്ളിപ്പും നടത്തി. രാവിലെ ബിംബശുദ്ധിക്രിയകള്‍, സുബ്രഹ്‌മണ്യസ്വാമിക്ക് കലശാഭിഷേകം, പുണ്ഡരീകപുരത്തപ്പന് കലശപൂജ, പാടത്ത്കാവിലമ്മയ്ക്ക് നവകാഭിഷേകം എന്നിവ നടത്തി. അന്നദാനം, അത്താഴപൂജ, ദേശതാലപ്പൊലി, കളമെഴുത്തുംപാട്ടും, ശങ്കരന്‍കുട്ടിമാരാര്‍ സ്മാരക മുടിയേറ്റ് സംഘത്തിന്റെ ദേശമുടിയേറ്റ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. രക്ഷാധികാരി വാസുദേവന്‍ നമ്പൂതിരി, പ്രസിഡന്റ് പി.എന്‍ പ്രശാന്ത്, സെക്രട്ടറി, എ.ആര്‍ രാകേഷ്, ട്രഷറര്‍ ടി.എ സജേഷ്, വി.എന്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.