Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ഭജനമഠത്തിന്റെ പുനര്‍നിര്‍മാണത്തിന് ശിലയിട്ടു
11/05/2023
കൊതവറ ശ്രീനാരായണവിലാസം ഭജനമഠം പുനര്‍നിര്‍മിക്കുന്നതിന്റെ ശിലാസ്ഥാപനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ കീഴിലുള്ള ശ്രീനാരായണവിലാസം ഭജനമഠത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. കാലപഴക്കം മൂലം ജീര്‍ണാവസ്ഥയിലായ സാഹചര്യത്തിലാണ് ഭജനമഠം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കുന്നത്. ഭജനമഠം പ്രസിഡന്റ് ടി.പി പ്രശാന്ത്, സെക്രട്ടറി കെ.വി പ്രകാശന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ആചാര്യ തങ്കമ്മ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.