Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ബസ് സ്റ്റാന്റില്‍ ഇനി ബസുകള്‍ കയറും
11/05/2023
വെള്ളൂര്‍ ബസ് സ്റ്റാന്റ്.

തലയോലപ്പറമ്പ്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വെള്ളൂര്‍ ബസ് സ്റ്റാന്റിന് ശാപമോക്ഷമാകുന്നു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ദീര്‍ഘകാലമായി പരിഹരിക്കാന്‍ കഴിയാതിരുന്ന പ്രശ്നമായിരുന്നു വെള്ളൂര്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറാതിരുന്നത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു നടത്തിയ നിരന്തര ഇടപടലാണ് പ്രശ്‌നപരിഹാരത്തില്‍ എത്തിച്ചത്. കാല്‍നൂറ്റാണ്ട് മുന്‍പാണ് വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌കൂളിനുസമീപം ബസ് സ്റ്റാന്റ് നിര്‍മിച്ചത്. എന്നാല്‍ വെള്ളൂര്‍ കവലയില്‍നിന്നും സ്റ്റാന്റിലേക്കുള്ള റോഡിന് വീതി കുറവാണെന്ന കാരണത്താല്‍ സ്റ്റാന്റിന്റെ പ്രവര്‍ത്തനത്തിന് മോട്ടോര്‍ വാഹനവകുപ്പ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബസുകളുടെ വിശ്രമ കേന്ദ്രമായും ഡ്രൈവിങ് സ്‌കൂളുകാരുടെ പരിശീലന ഗ്രൗണ്ടായുമൊക്കെ സ്റ്റാന്റ് മാറി. പിന്നീട് റോഡ് വീതി കൂട്ടാന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥലം വിട്ടുനല്‍കിയതോടെയാണ് കാത്തിരിപ്പുകള്‍ക്കൊടുവില്‍ സ്റ്റാന്റില്‍ കയറാനൊരുങ്ങുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച സ്റ്റാന്റില്‍ വാഹനങ്ങള്‍ കയറാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പ്രശ്നത്തിനാണ് കഴിഞ്ഞ ദിവസം പരിഹാരമായത്. വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.നികിതകുമാറിന്റെ നേതൃത്വത്തില്‍ ഭരണസമതി അംഗങ്ങളും വൈസ് പ്രസിഡന്റ് ജയ അനില്‍, ഒ.കെ ശ്യാംകുമാര്‍, വി.കെ മഹിളാമണി, ലൂക്ക് മാത്യു, കുര്യാക്കോസ് തോട്ടത്തില്‍, സോണിക ഷിബു, രാധാമണി മോഹന്‍, കെ.എസ് സച്ചിന്‍, ജെ.നിയാസ്, സുമ സൈജിന്‍, ബേബി പൂച്ചുകണ്ടത്തില്‍, മിനി ശിവന്‍, വൈക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ജി കിഷോര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.വി വിവേകാനന്ദ്, എസ്.രഞ്ജിത് എന്നിവരും സ്റ്റാന്റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.