Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവഡോക്ടറുടെ കൊലപാതകം: വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം
10/05/2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടറെ കൃത്യനിര്‍വഹണത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സീനിയര്‍ ഡോ. എ.ഡി ശ്രീകുമാര്‍ പ്രസംഗിക്കുന്നു.

വൈക്കം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ ഡോക്ടര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രി ഒ.പി ഹാളില്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ആശുപത്രിയിലെ സുരക്ഷ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും, മാനസിക രോഗികളെയും, അക്രമാസക്തരായ ലഹരിക്കടിമയായവരെയും ആശുപത്രിയില്‍ പോലീസ് കൊണ്ടുവരുന്നതിന് പ്രത്യേകം മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരായ എ.ഡി ശ്രീകുമാര്‍, ജൈവി സൈമണ്‍, അജു ജോസ്, നേഴ്‌സിങ് സൂപ്രണ്ട് ബിന്ദു, ജീവനക്കാരായ സത്യന്‍, ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.