Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ജാതി താലപ്പൊലികള്‍ ഒഴിവാക്കി ജനകീയ താലപ്പൊലികള്‍ നടത്തണം'
10/05/2023
കെപിഎംഎസ് (പി.എം വിനോദ് വിഭാഗം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ക്ഷേത്രങ്ങളിലെ ജാതി താലത്തിനെതിരെ നടത്തിയ രണ്ടാം വൈക്കം സത്യാഗ്രഹ സമ്മേളനത്തിന്റെ സമാപന സമ്മേളനം നവോത്ഥാന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ജാതിപ്പൊലികള്‍ അവസാനിപ്പിച്ച് എല്ലാ ജാതിവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ജനകീയ താലപ്പൊലികള്‍ നടത്താന്‍ സാഹചര്യമൊരുക്കണമെന്ന് നവോത്ഥാന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പി രാമഭദ്രന്‍. കെപിഎംഎസ് (പി.എം വിനോദ് വിഭാഗം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേവസ്വം ക്ഷേത്രങ്ങളിലെ ജാതി താലത്തിനെതിരെ രണ്ടാം വൈക്കം സത്യാഗ്രഹ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം വിനോദ്, ട്രഷറര്‍ കെ വിദ്യാധരന്‍, സംസ്ഥാന നേതാക്കളായ സി.ഒ രാജന്‍, ആലങ്കോട് സുരേന്ദ്രന്‍, വി ബാബു, വൈക്കം വിനോദ്, ഉഷാ റെജി, യൂണിയന്‍ സെക്രട്ടറി സതീശന്‍ ഈട്ടുമ്പുറം, സുദര്‍ശന്‍ വടക്കേമുറി, പ്രകാശന്‍ തലയാഴം, പി.എ സ്വരാജ്, കവിത പ്രകാശ്, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി പി.കെ രതീഷ്, സാംജി ടി.വി പുരം എന്നിവര്‍ പ്രസംഗിച്ചു.