Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാസംഘം വൈക്കം യൂണിയന്‍ അമൃതം പഠനകളരി നടത്തി
10/05/2023
എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള വനിതാസംഘം വൈക്കം യൂണിയന്‍ നടത്തിയ അമൃതം പഠനകളരി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള വനിതാസംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 54 ശാഖകളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ അമൃതം 2023 പഠനകളരി നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ പഠനകളരി ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹനന്‍, യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, വനിതാ യൂണിയന്‍ സെക്രട്ടറി സിനി പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് രമ സജീവന്‍, കേന്ദ്ര സമിതി അംഗങ്ങളായ സുശീലാ മഹേന്ദ്രന്‍, ഗീത ശശി, സുമാ കുസുമന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളോടൊപ്പം രക്ഷകര്‍ത്താകളും പഠനകളരിയില്‍ പങ്കെടുത്തു.