Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി
28/04/2016

തോട്ടകം അട്ടാറപ്പാലത്തിനുസമീപം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. നഗരത്തിലെ ഒരു സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിന് ബൈക്കില്‍ വരുന്നതിനിടെ കണയന്നൂര്‍ താലൂക്കില്‍ ഇടക്കാട്ടൂര്‍ വില്ലേജില്‍ വട്ടപ്പാറ വൃന്ദാവനത്തില്‍ അനിയുടെ മകന്‍ അനീഷ് അനി (19), കണയന്നൂര്‍ താലൂക്കില്‍ വെളിയനാട് അഴകത്തുതാഴം വീട്ടില്‍ രാജുവിന്റെ മകന്‍ അമല്‍രാജ് (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി പിടിയിലായത്. ഇവരുടെ കയ്യില്‍നിന്നും 32 ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. മാസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവര്‍ എക്‌സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ വിശ്വനാഥന്‍, പ്രിവന്റീവ് ഓഫീസര്‍ ടി.എച്ച് ഷെഫീഖ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.സാബു, സി.ജി ജ്യോതി, മനോജ്കുമാര്‍, മഹേഷ്, ദീപേഷ്, അശോക് ബി.നായര്‍, സതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതയില്‍ ഹാജരാക്കി.