Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനത്തിന്റെ പ്രോഗസ് റിപ്പോര്‍ട്ട് എല്ലാ വീടുകളിലുമെത്തിക്കും: മന്ത്രി വി.എന്‍ വാസവന്‍
09/05/2023
കരുതലും കൈത്താങ്ങും വൈക്കം താലൂക്ക്തല അദാലത്ത് വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാനത്തു നടക്കുന്ന സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് റിപ്പോര്‍ട്ട് എല്ലാ വീടുകളിലുമെത്തിക്കും എന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും വൈക്കം താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ജനകീയ പ്രശ്‌നങ്ങള്‍ക്ക് താലൂക്ക് അദാലത്തുകളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ജില്ലയില്‍ വര്‍ഷങ്ങളായി പരിഹരിക്കാനാവാതെ കിടന്ന പല പരാതികള്‍ക്കും വിവിധ താലൂക്കുകളില്‍ നടത്തിയ അദാലത്തുകളില്‍ പരിഹാരം കണ്ടെത്തി. അദാലത്തുകളില്‍ ലഭിച്ച പുതിയ പരാതികളില്‍ ജില്ലാ തലത്തില്‍ വീണ്ടും യോഗം വിളിച്ച് പരിഹാരം കണ്ടെത്തുമെന്നും വി.എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രഞ്ജിത്ത്, പി.വി സുനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി, പാലാ ആര്‍.ഡി.ഒ പി.ജി രാജേന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.