Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണമെന്റ്: ഏനാദി ലിബറോ രാജീവന്‍ നായര്‍ അക്കാദമി ജേതാക്കള്‍
07/05/2023
ഏനാദി ലിബറോ സ്റ്റേഡിയത്തില്‍ നടത്തിയ ഓള്‍ കേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ലിബറോ രാജീവന്‍ നായര്‍ അക്കാദമി ടീം ട്രോഫി ഏറ്റുവാങ്ങുന്നു.

തലയോലപ്പറമ്പ്: മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം രാജീവന്‍ നായരുടെ ഓര്‍മയ്ക്കായി ഏനാദി ലിബറോ സ്റ്റേഡിയത്തില്‍ നടത്തിയ ഓള്‍ കേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ ലിബറോ രാജീവന്‍ നായര്‍ അക്കാദമി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിനെ പരാജയപ്പെടുത്തി. കസ്റ്റംസ് എക്‌സൈസ് ആന്റ് സര്‍വീസ് ടാക്‌സ് അപ്പലൈറ്റ് ട്രൈബ്യൂണല്‍ ജുഡീഷ്യല്‍ അംഗം പി.എ അഗസ്റ്റിന്‍ സമ്മാനദാനം നിര്‍വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ഇന്‍ഡ്യന്‍ വോളിബോള്‍ താരം എസ്.എ മധു, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എസ് .ജയപ്രകാശ്, കണ്‍വീനര്‍ എം.സി രാജു, വനജ രാജീവന്‍ നായര്‍, സാബു കരിപ്പാടം, കെ.പി പ്രിയേഷ്, സി.ജി സുരേഷ് ബാബു, ബിനു മുളന്തുരുത്തി എന്നിവര്‍ പ്രസംഗിച്ചു.