Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബയൂണിറ്റ് വാര്‍ഷികവും സത്യഗ്രഹ ശതാബ്ദി സമ്മേളനവും നടത്തി
06/05/2023
എസ്എന്‍ഡിപി യോഗം ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ഡോ. പല്‍പ്പു മെമ്മോറിയല്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ഡോ. പല്‍പ്പു മെമ്മോറിയല്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികാഘോഷവും വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനവും ദേശാഭിമാനി ടി.കെ മാധവന്‍ അനുസ്മരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ശാഖാ ചെയര്‍മാന്‍ പി.ബി റെജി, സരിത സുധീര്‍, നിഥീഷ് പ്രകാശ്, എന്‍.കെ കുഞ്ഞുമണി, മധു പുത്തന്‍തറ, പ്രമീള്‍ കുമാര്‍ പ്രണവം, പ്രസീന ഷൈജു, സരീഷ് പൂത്രേഴത്ത്, അശ്വതി മഹേഷ്, ഉത്തമന്‍ കണ്ണംന്തറ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ ജിബിന്‍ സി മാത്യു സ്വയംതൊഴിലിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.