Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍-ചന്തപ്പാലം-മുളക്കുളം റോഡ്: തടസ്സങ്ങള്‍ പരിഹരിക്കും
06/05/2023
ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന എഴുമാന്തുരുത്ത് -വടയാര്‍ ചന്തപ്പാലം-മുളക്കുളം റോഡില്‍ സി.കെ ആശ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തുന്നു.

തലയോലപ്പറമ്പ്: കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന എഴുമാന്തുരുത്ത് -വടയാര്‍ ചന്തപ്പാലം-മുളക്കുളം റോഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ സി.കെ ആശ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വൈദ്യുതി പോസ്റ്റുകളുടെ ഷിഫ്റ്റിങ്, ഓട, കലുങ്ക് എന്നിവയുടെ നിര്‍മാണവുമായി ഉയര്‍ന്നുവന്ന തടസ്സങ്ങള്‍, ജലവിതരണ ലൈനുകളുടെ പുനഃസ്ഥാപനം എന്നിവ സംബന്ധിച്ച വിഷയങ്ങളിലുള്ള പ്രശ്‌നങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പരിഹരിക്കും.
വെള്ളൂര്‍ കെപിപിഎല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നികിത കുമാര്‍, മുന്‍ പ്രസിഡന്റ് ലൂക്ക് മാത്യു, കെഎസ്ഇബി അസി. എക്‌സി. എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി  എക്‌സി. എഞ്ചിനീയര്‍, ഇറിഗേഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍, കെഎസ്ടിപി അസി. എക്‌സി. എഞ്ചിനീയര്‍, കെപിപിഎല്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനുശേഷം എംഎല്‍എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം റോഡിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി.
ജര്‍മന്‍ ധനകാര്യ സ്ഥാപനത്തിന്റെ ധനസഹായത്തോടുകൂടി 112 കോടി രൂപ ചെലവഴിച്ച് റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് എഴുമാന്തുരുത്ത്-വടയാര്‍ ചന്തപ്പാലം-മുളക്കുളം റോഡ് ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കുന്നത്. റോഡ് പൂര്‍ത്തിയാകുന്നതോടെ ജനങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമാണ് പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്നത്. തടസ്സങ്ങള്‍ മറികടന്ന്  റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.