Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ കരിമീന്‍ കൃഷിക്ക് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
05/05/2023
വൈക്കം ആശ്രമം സ്‌കൂളിലെ കൃഷിപാഠം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന കരിമീന്‍ കൃഷിക്കുള്ള കുഞ്ഞുങ്ങള്‍ നിക്ഷേപം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയിലുള്‍പ്പെടുത്തി നടത്തി വരുന്ന കരിമീന്‍ കൃഷിയുടെ രണ്ടാംഘട്ട കൃഷിയുടെ കുഞ്ഞുങ്ങള്‍ നിക്ഷേപം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. ആശ്രമം സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. തലയാഴം പഞ്ചായത്തിലെ രണ്ടു കുളങ്ങളിലാണ് കരിമീന്‍ കൃഷിക്കുള്ള കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍, മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി.കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപകരായ പി.ആര്‍ ബിജി, പി.ടി ബിനീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന, റെജി എസ് നായര്‍, സി.എസ് ജിജി, മഞ്ജു എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.