Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുറ്റിക്കാട്ട് ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണകലശം തുടങ്ങി
05/05/2023
മൂത്തേടത്തുകാവ് പയറുകാട് കുറ്റിക്കാട്ട് ധര്‍മദൈവ ക്ഷേത്രത്തില്‍ തന്ത്രി ചെമ്മനത്തുകര സുമേഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ദേവപ്രശ്നപരിഹാര ക്രിയകളും അഷ്ടബന്ധനവീകരണകലശവും.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് കുറ്റിക്കാട്ട് ധര്‍മദൈവ ക്ഷേത്രത്തില്‍ ദേവപ്രശ്ന പരിഹാരക്രിയകളും അഷ്ടബന്ധ നവീകരണകലശവും സര്‍പ്പത്തിന് കളമെഴുത്തുംപാട്ടും തുടങ്ങി. ക്ഷേത്രം തന്ത്രി ചെമ്മനത്തുകര സുമേഷിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കലശപൂജകള്‍ നടത്തിയത്. സര്‍പ്പത്തിന് ഭസ്മക്കളം, നാഗയക്ഷിക്ക് പൊടിക്കളം, അന്നദാനം, കരിനാഗയക്ഷിക്ക് പൊടിക്കളം, അഞ്ചലമണിനാഗത്തിന് പൊടിക്കളം, പറനാഗത്തിന് കൂട്ടക്കളം, പൊങ്ങും നൂറുംമിടി എന്നിവയാണ് പ്രധാന ചടങ്ങുകള്‍. വ്യാഴാഴ്ച രാവിലെ അഷ്ടബന്ധ നവീകരണകലശത്തിന് ശേഷം സര്‍പ്പത്തിന് കളമെഴുത്തുംപാട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.കെ ഗോപാലന്‍, സെക്രട്ടറി ടി.കെ പ്രമോദ്, രക്ഷാധികാരി കെ.കെ വേലായുധന്‍, ട്രഷറര്‍ ഹരിദാസ്, രജിത സുമേഷ്, സതീശന്‍ കൊപ്രാത്തറ, പ്രഭാകരന്‍ കരിമ്പൂഴിക്കാട്ട്, ഗ്രീഷ്മ സതീശന്‍, പ്രഭാകരന്‍ കുറുമ്പനങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.