Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍മാണ സാമഗ്രികളുടെ അനധികൃതമായ വിലവര്‍ധന: കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ റാലി നടത്തി
05/05/2023
കെട്ടിട നിര്‍മാണ സാമഗ്രികളുടെ അനധികൃത വിലവര്‍ധനവിനെതിരെ പ്രൈവറ്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ വൈക്കത്ത് നടത്തിയ പ്രതിഷേധ റാലി.

വൈക്കം: കെട്ടിട നിര്‍മാണ സാമഗ്രികളുടെ അനധികൃതമായ വിലവര്‍ധനവിനെതിരെ പ്രൈവറ്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലും ആയിരകണക്കിന് തൊഴിലാളികള്‍ അണിചേര്‍ന്നു. വലിയകവലയില്‍നിന്നും ബോട്ട് ജെട്ടിയിലേക്ക് നടത്തിയ റാലിയില്‍ നിര്‍മാണ മേഖലയുടെ സ്തംഭനാവസ്ഥ മൂലം വേലയും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികളുടെ പ്രതിഷേധം ഇരമ്പി. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കിയ ബാനറിനു പിന്നില്‍ തൊഴിലാളികളും അണിനിരന്നു. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന പൊതുസമ്മേളനം അസോസിയേഷന്‍ സീനിയര്‍ മെമ്പറും നഗരസഭ പ്രതിപക്ഷ നേതാവുമായ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു പാലേത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് ചന്ദ്രോദയം, ബില്‍ഡേഴ്സ് അസോസിയേഷന്‍ സ്റ്റേറ്റ് ചെയര്‍മാന്‍ അലക്സ് പെരുമാലി, ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി ജോസഫ്, വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ മാടത്തില്‍, ഭാരവാഹികളായ കെ.ഡി ദേവരാജന്‍, മനോജ് വെള്ളാവേലില്‍, കെ.സി ഔസേപ്പ് എന്നിവര്‍ പ്രസംഗിച്ചു.