Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
1996ല്‍ തുടങ്ങിയ വിജയഗാഥ 2016ലും ആവര്‍ത്തിച്ച് നീര്‍പ്പാറ സ്‌പെഷ്യല്‍ സ്‌ക്കൂള്‍
28/04/2016
എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ നീര്‍പ്പാറ അസീസി മൗണ്ട് സ്‌പെഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍

1996ല്‍ തുടങ്ങിയ വിജയഗാഥ 2016ലും ആവര്‍ത്തിച്ച് നീര്‍പ്പാറ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ കുതിക്കുകയാണ്. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിററയുടെ നേതൃത്വത്തില്‍ നടത്തിയ കഠിനപ്രയത്‌നമാണ് വിദ്യാര്‍ത്ഥികളെ വിജയക്കൊടുമുടിയില്‍ എത്തിച്ചത്. പരീക്ഷയെഴുതിയ 14 പേരും വിജയിച്ചു. ആറ് ആണ്‍കുട്ടികളും, എട്ട് പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി വിജയംവരിച്ച് സ്‌ക്കൂളിന്റെ അഭിമാനമായി മാറിയത്.