Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴത്ത് റോഡിലേക്ക് മരം കടപുഴകി വീണു
05/05/2023
വെച്ചൂര്‍ ഇടയാഴം പെട്രോള്‍ പമ്പിനുസമീപം വൈക്കം-വെച്ചൂര്‍ റോഡിലേക്ക് വീണ മരം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ മുറിച്ചുമാറ്റുന്നു.

വൈക്കം: വെച്ചൂര്‍-വൈക്കം റോഡില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നിരുന്ന മരം റോഡിലേക്കു കടപുഴകി വീണു. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇടയാഴം പെട്രോള്‍ പമ്പിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് മരം വീണത്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കത്തു നിന്നും അഗ്‌നിശമന സേന എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഗ്രേഡ് അസിസ്റ്റന്റ് ഓഫീസര്‍ പി.എം പവിത്രന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ ശ്യാം ദാസ്, അരുണ്‍ രാജ്, ഹരികൃഷ്ണന്‍ രഞ്ജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കിയത്.